Home › Learning Malayalam › Ente Gurunathan (My Teacher), by Vallathol Narayana Menon

Ente Gurunathan (My Teacher), by Vallathol Narayana Menon

Vallathol Narayana Menon (1878-1958), the poet of Keralam's freedom movement, who founded the Keralam Kalamandalam to save Kathakali, wrote this poem on Mahatma Gandhi, whom he called his teacher, for his series of collections Sahitya Manjari. Malayalam children still learn its lines on the man who fights without a weapon and teaches without a book.

എന്റെ ഗുരുനാഥൻ

ലോകമേ തറവാടു തനിക്കീ ചെടികളും
പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെൻ ഗുരുനാഥൻ

താരകാമണിമാല ചാർത്തിയാലതും കൊള്ളാം
കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊള്ളാം;
ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ-
മല്ലയോ വിഹായസ്സവ്വണ്ണമെൻ ഗുരുനാഥൻ

ദുർജ്ജന്തു വിഹീനമാം ദുർല്ലഭ തീർത്ഥഹ്രദം
കജ്ജളോദ്ഗമല്ലാത്തോരു മംഗളദീപം
പാമ്പുകൾ തീണ്ടീടാത്ത മാണിക്യമഹാനിധി,
പാഴ്‌നിഴലുണ്ടാക്കാത്തപൂനിലാവെന്നാചാര്യൻ

ശസ്ത്രമെന്നിയേധർമ്മസംഗരംനടത്തുന്നോൻ,
പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലർത്തുന്നോൻ
ഔഷധമെന്യേ രോഗം ശമിപ്പിപ്പവൻ, ഹിംസാ-
ദോഷമെന്നിയേ യജ്ഞം ചെയ്‌വവനെന്നാചാര്യൻ

ശാശ്വതമഹിംസയാണമ്മഹാത്മാവിൻ വ്രതം
ശാന്തിയാണവിടേയ്ക്കു പരദേവത പണ്ടേ
ഓതുമാറുണ്ടദ്ദേഹം, 'അഹിംസാമണിച്ചട്ട-
യേതുടവാളിൻ കൊടും വായ്ത്തല്‌ മടക്കാത്തൂ?'

ഭാര്യയെക്കണ്ടെത്തിയ ധർമ്മത്തിൻ സല്ലാപങ്ങ-
ളാര്യസത്യത്തിൻ സദസ്സിങ്കലെസ്സംഗീതങ്ങൾ
മുക്തിതൻ മണിമയക്കാല്ത്തളക്കിലുക്കങ്ങൾ,
മുറ്റുമെൻ ഗുരുവിന്റെ ശോഭനവചനങ്ങൾ

പ്രണയത്താലേ ലോകം വെല്ലുമീ യോദ്ധാവിന്നോ
പ്രണവം ധനുസ്സാ,ത്മാവാശുഗം, ബ്രഹ്മം ലക്ഷ്യം;
ഓംകാരത്തെയും ക്രമാലലിയിച്ചലിയിച്ചു
താൻ കൈക്കൊള്ളുന്നൂ തുലോം സൂക്ഷ്മമാമംശം മാത്രം

ക്രിസ്തു ദേവന്റെ പരിത്യാഗശീലവും സാക്ഷാൽ
ക്കൃഷ്ണനാം ഭഗവാന്റെധർമ്മരക്ഷോപായവും
ബുദ്ധന്റെയഹിംസയും, ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും

ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിൻ
സ്ഥൈര്യവു,മൊരാളിൽ ച്ചേർന്നൊത്ത് കാണണമെങ്കിൽ
ചെല്ലുവിൻ ഭവാന്മാരെൻ ഗുരുവിൻ നികടത്തിൽ
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിൻ

ഹാ, തത്ര ഭവല്പ്പാദമൊരിയ്ക്കൽ ദർശിച്ചെന്നാൽ
കാതരനതിധീരൻ, കർക്കശൻ കൃപാവശൻ;
പിശുക്കൻ പ്രദാനോല്ക്കൻ, പിശുനൻ സുവചനൻ,
അശുദ്ധൻ പരിശുദ്ധൻ, അലസൻ സദായാസൻ!

ആതതപ്രശമനാമത്തപസ്വിതൻ മുന്നിൽ
ആതതായിതൻ കൈവാൾ കരിംകൂവളമാല്യം;
കൂർത്ത ദംഷ്ട്രകൾ കേസരിയൊരു മാൻ കുഞ്ഞാ,ർത്തിരമ്പിതടം തല്ലും വൻകടൽ കളിപ്പൊയ്ക!

കാര്യചിന്തനംചെയ്യുന്നേരമന്നേതാവിന്നു
കാനനപ്രദേശവും കാഞ്ചനസഭാതലം;
ചട്ടറ്റ സമാധിയിലേർപ്പെടുമാ യോഗിക്കു
പട്ടണനടുത്തട്ടും പർവ്വതഗുഹാന്തരം!

ശുദ്ധമാം തങ്കത്തെത്താനല്ലയോ വിളയിപ്പ-
തദ്ധർമ്മകൃഷകന്റെ സല്ക്കർമ്മം വയല്തോറും?
സിദ്ധനാമവിടുത്തെ തൃക്കണ്ണോ, കനകത്തെ-
യിദ്ധരിത്രിതൻ വെറും മഞ്ഞമണ്ണായിക്കാണ്മൂ

ചാമരചലനത്താലിളിച്ചുകാട്ടും പിശാ-
ചാ മഹാവിരക്തനു പൂജ്യസാമ്രാജ്യശ്രീയും;
ഏതു പൂങ്കഴലിന്നുമഴൽ തോന്നായ്‌വാനാരീ
സ്വാതന്ത്ര്യദുർഗാദ്ധ്വാവിൽ പട്ടുകൾ വിരിക്കുന്നൂ
അത്തിരുവടി വല്ല വല്ക്കലത്തുണ്ടുമുടു-
ത്തർധനഗ്നനായല്ലോ മേവുന്നൂ സദാകാലം!

ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഢമിതു
മാതിരിയൊരു കർമ്മയോഗിയെ പ്രസവിക്കൂ
ഹിമവദ്വിന്ധ്യാചല മദ്ധ്യദേശത്തേ കാണൂ
ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ

ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്പപാദപമുണ്ടായ് വരൂ
നമസ്തേ ഗതതർഷ! നമസ്തേ ദുരാധർഷ ;
നമസ്തേ സുമഹാത്മൻ, നമസ്തേ ജഗത് ഗുരോ!

In English

The whole world is his family home; these plants,
the grasses and the worms are his kin;
sacrifice alone is gain, humility is rising high:
so he triumphs, the yogi, my teacher.

Hang a garland of star-jewels on him, it is well;
let the mud of the rain-clouds smear him all over, that is well too;
nothing clings to him, nothing stains him: is not the sky
ever the same, ever clear? So is my teacher.

A rare holy pool with no harmful creature in it,
a sacred lamp that gives off no soot,
a great treasure of rubies that no snake guards,
a moonlight that casts no empty shadow: such is my master.

He wages the war of righteousness without a weapon,
he teaches holy lessons without a book,
he cures disease without medicine, he performs
the sacrifice without the sin of killing: such is my master.

Lasting non-violence is that great soul's vow;
peace has long been the goddess he worships;
he likes to say: 'What cruel sword's edge
does the jewelled armour of non-violence not turn?'

The tender words of Dharma when he has found his bride,
the music in the court of noble truth,
the tinkling of Freedom's jewelled anklets:
such, all of them, are my teacher's beautiful words.

For this warrior, who conquers the world with love,
the sacred Om is the bow, the soul the arrow, Brahman the mark;
and melting even the Om, little by little,
he keeps for himself only its subtlest part.

If you would see the self-sacrifice of Christ,
the ways by which Lord Krishna guarded dharma,
the non-violence of the Buddha, the keen mind
of Shankaracharya, the overflowing kindness of Rantideva,

the truthfulness of Harishchandra and the steadfastness
of Muhammad, all together in one man,
go, all of you, to my teacher's side,
or else read the story of his life.

Ah, once a man has seen those revered feet,
the coward becomes most brave, the harsh man is ruled by mercy,
the miser is eager to give, the slanderer speaks kindly,
the impure is made pure, the idle is always at work!

Before that ascetic of boundless calm
the assassin's sword becomes a garland of dark blue lilies;
the sharp-fanged lion, a fawn; the great sea that roars and beats its shores, a pond to play in!

When that leader thinks over his work,
even a forest is a golden council hall;
for that yogi, sunk in perfect meditation,
the middle of a city is a mountain cave!

Is it not pure gold that the good work
of that farmer of dharma makes grow in every field?
Yet the holy eyes of that perfected soul
see gold as nothing but this earth's yellow clay.

To that great renouncer, even the revered glory of empire
is a demon grinning behind the waving royal fans.
Who is it that spreads silks on the road to the fortress of freedom,
so that no tender foot may feel pain?
That holy one himself, wearing some scrap of bark,
goes about half-naked all the time!

Only the land that is mother to the Gita
could give birth to such a man of action;
only between the Himalaya and the Vindhyas
is such a lion found, one that has learned calm.

Only in the land where the Ganga flows
can such a wishing tree grow, so laden with blessings.
Hail to you, free of all craving! Hail, unconquerable one!
Hail, great soul! Hail, teacher of the world!

More: Learn Malayalam, with its letters, everyday phrases and more poems.